വേങ്ങര: മുപ്പതിനായിരത്തിലധികം ജനസംഖ്യയുള്ള പഞ്ചായത്തുകൾക്ക് രണ്ടാം പാലിയേറ്റീവ് ഹോം കെയർ അനുവദിച്ചതിന്റെ അടിസ്ഥാനത്തിൽ കിടപ്പിലായ രോഗികൾക്ക് വീട്ടില്‍ ചെന്ന് ചികിത്സ നൽകുന്നതിന് വേങ്ങര ഗ്രാമപഞ്ചായത്ത് പ്ലാൻ ഫണ്ട് വകയിരുത്തി നടപ്പിലാക്കുന്ന രണ്ടാം ഹോം കെയര്‍ ടീമിന്റെ പ്രവർത്തനം പ്രസിഡന്റ് കെ.പി ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വേങ്ങര സാമൂഹിക ആരോഗ്യ കേന്ദ്രം മെഡി ഓഫീസർ ഡോ.ജസീനാബി കെ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി കെ കുഞ്ഞിമുഹമ്മദ് എന്ന പൂച്ചാപ്പു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ആരിഫ മടപ്പള്ളി, ഹസീന ബാനു മെമ്പർമാരായ കുറുക്കൻ മുഹമ്മദ്, അബ്ദുൽ ഖാദർ, അബ്ദുൽ മജീദ്, ഉണ്ണികൃഷ്ണൻ, ആസ്യ മുഹമ്മദ്, നഴ്സിംഗ് സൂപ്പർവൈസർ, പാലിയേറ്റീവ് നഴ്സുമാരായ അമ്പിളി, ലിൻസി എന്നിവർ സംസാരിച്ചു.
വേങ്ങര ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ മജീദ് കെ സ്വാഗതവും ജെ പി എച് എൻ ഇൻചാർജ് സുഗത ടി നന്ദിയും പറഞ്ഞു.