എ ആർ നഗർ: രാഹുൽ ഗാന്ധി എം.പി യുടെ അയോഗ്യത റദ്ദാക്കിയ സുപ്രീം കോടതി വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളപ്പുറം ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു.
കെ.സി അബ്ദുറഹിമാൻ, അസീസ് ഹാജി, ഹംസ തെങ്ങിലാൻ, കെ പി മൊയ്ദീൻ കുട്ടി, പി കെ മൂസ ഹാജി, ഷെമീർ കാബ്രൻ,റിയാസ് കല്ലൻ, മൊയ്ദീൻ കുട്ടി മാട്ടറ, മജീദ് പൂളക്കൽ, ഉബൈദ് വെട്ടിയാടൻ, സുരേഷ് മമ്പുറം, അബൂബക്കർ കെ കെ, അനി പുൽ തടത്തിൽ, ശാഫി ശാരത്ത്, ഫിർദൗസ് പി കെ, നിയാസ് പി സി ,അസ്ലം മമ്പുറം, അരീക്കൻ സൈതു ഹാജി,വേലായുദ്ധൻ പുകയൂർ, റിയാസ് വെട്ടം, ബഷീർ പുള്ളി ശ്ശേരി, അബു പി പി, ശരീഫ് വെട്ടം, അഷ്റഫ് കെ.ടി, സുനിൽ വി.വി, സക്കരിയ്യ വെട്ടം, ബാബു കൊളപ്പുറം എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. ടൗണിൽ മധുര വിതരണവും നടത്തി.