പുത്തനങ്ങാടി എ ഡബ്ല്യൂ എച്ച് സ്പെഷ്യൽ സ്കൂൾ സന്ദർശിച്ചു

വേങ്ങര: വേങ്ങര ഗവ: മോഡൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഹയർ സെക്കൻ്ററി വിഭാഗം എൻ എസ് എസ് യൂണിറ്റ് പുത്തനങ്ങാടിയിലുള്ള എ ഡബ്ല്യൂ എച്ച് സ്പെഷ്യൽ സ്കൂൾ സന്ദർശിച്ചു.

സ്കൂൾ പ്രിൻസിപ്പാൾ രാജൻ, പി ടി എ പ്രസിഡൻ്റ് എ കെ ഫൈസൽ, വൈസ് പ്രസിഡൻ്റ് മമ്മദ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആരിഫ ടീച്ചർ, അധ്യാപകരായ സെബീർ അലി, സിന്ദു ടീച്ചർ, ഖദീജ ടീച്ചർ, എൻ എസ് എസ് ലീഡർമാരായ ഫാത്തിമ റിദ, രേഷ്മ എന്നിവർ സംസാരിച്ചു.  

കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങളും, കളിക്കോപ്പുകൾ, ഭക്ഷണ സാധനങ്ങൾ, മധുര പലഹാരങ്ങൾ എന്നിവ സ്പെഷൽ സ്കൂൾ ഹെഡ്മാസ്റ്റർക്ക് കൈമാറി. നിഷ്കളങ്കരായ സ്പെഷ്യൽ സ്കൂളിലെ കുട്ടികളോടൊപ്പം എൻ എസ് എസ് വളണ്ടിയേഴ്സ് ആടിയും പാടിയും അവരെ കളിപ്പിച്ചും ഒരു പകൽ സന്തോഷകരമാക്കി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}