റിയാദ്: വാനും ട്രെയിലറും കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു. റിയാദിൽ നിന്ന് 200 കിലോമീറ്റർ അകലെ അൽ റയ്നിൽ ഇന്നലെ ഉച്ചക്കുണ്ടായ സംഭവത്തിൽ മലപ്പുറം കരുവാരക്കുണ്ട് സ്വദേശി അലി (40) ആണ് മരിച്ചത്. അപകടത്തിൽ മറ്റ് നാലു പേർക്ക് പരിക്കേറ്റു.
റിയാദിലെ സുലൈയിൽ നിന്ന് അബഹയിലേക്ക് വാനിൽ പോകുമ്പോൾ അൽ റയ്നിൽ വെച്ച് ട്രയ്ലറുമായി കൂട്ടിയിടിക്കുകയായിരുന്നു.
പരിക്കേറ്റവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമല്ല. എല്ലാവരും അൽ റെയ്ൻ ജനറൽ ആശുപത്രിയിലാണ്. റിയാദ് കെ.എം.സി.സി വെൽഫയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, അൽ റെയ്ൻ കെ.എം.സി.സി ഭാരവാഹി ശൗക്കത്ത് എന്നിവർ സഹായ പ്രവർത്തനങ്ങളുമായി രംഗത്തുണ്ട്.