തലമുറകളുടെ ഗുരുനാഥനായ പുലാക്കൽ അബ്ദുറഹ്മാൻ ഉസ്താദിനെ ആദരിച്ചു

വേങ്ങര: ചേറൂർറോഡ് ദാറുൽ ഉലൂം മദ്റസയിൽ അധ്യാപക സേവനപാദയിൽ 50 വർഷം പൂർത്തീകരിച്ച തലമുറകളുടെ ഗുരുനാഥനായ പുലാക്കൽ  അബ്ദുറഹ്മാൻ ഉസ്താദിനെ മദ്രസ സ്റ്റാഫ് കൗൺസിൽ ഷാൾ അണിയിച്ച് ആദരിച്ചു. സദർ മുഅല്ലിം സലീം ഫൈസി അൽ ബദ് രി വിശാറ ത്ത് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

മദ്രസ സെക്രട്ടറി അബൂബക്കർ ഹാജി പി പി സ്വാഗതം പറഞ്ഞ പരിപാടിയിൽ അഹമ്മദ് ഹാജി മുക്രിയൻ കല്ലിങ്ങൽ ആശംസകൾ അർപ്പിച്ചു. 

മരുതിൽ മുനീർ ഉസ്താദ്, അബ്ദുൽ കരീം മുസ്ലിയാർ, മൂസക്കുട്ടി ഉസ്താദ്, സൈനുൽ ആബിദ് ഉസ്താദ് എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}