വേങ്ങര: ആൾ കേരള ഫോട്ടോഗ്രാഫേയ്‌സ് അസോസിയേഷൻ വേങ്ങര യൂണിറ്റ് വേങ്ങര പി പി ഹാളിൽ വെച്ച് ഓണാഘോഷം സംഘടിപ്പിച്ചു.
യൂണിറ്റ് വൈസ് പ്രസിഡന്റ് സുനിൽ സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് രാഹുൽ ഗ്രേസ് അധ്യക്ഷത വഹിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ ജോയിൻ സെക്രട്ടറി സുനിൽ വിഎസ്, മേഖലാ പ്രസിഡന്റ് റസീം വൈറ്റ് മാർക്ക്, മേഖലാ ട്രഷറർ ഹുസൈൻ, യൂണിറ്റ് സെക്രട്ടറി രജിത്ത് ദൃശ്യ, യൂണിറ്റ് ട്രഷറർ വരുൺ ആയാന, ജില്ലാ ക്ഷേമനിധി ഇൻചാർജ് സൈതലവി, മുതിർന്ന ഫോട്ടോഗ്രാഫർ മാനുക്കുട്ടി മാസ്റ്റർ, എന്നിവർ ആശംസകൾ അർപ്പിച്ചു. യൂണിറ്റ് പി ആർ ഒ ശരത് പടിക്കൽ നന്ദി അറിയിച്ചു. വിവിധതരം കലാപരിപാടികളും ഓണസദ്യയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു.