കണ്ണമംഗലം: പടപ്പറമ്പ് കുളത്തിൽ മുങ്ങി മരണപ്പെട്ട സൈനുൽ ആബിദിന്റെ മരണാന്തര ചടങ്ങുകൾക്ക് പി കെ കുഞ്ഞാലികുട്ടി സാഹിബ് അനുവദിച്ച ധനസഹായം കണ്ണമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ പ്രസിഡന്റ് കോയിസ്സൻ അഹമ്മദ് കുട്ടി ഹാജി കുടുബത്തിന് കൈമാറി.
പഞ്ചായത്ത് മുസ്ലിം ലീഗ് സെകട്ടറി കാപ്പൻ ശിഹാബ്, വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് അബു ഹാജി, വാർഡ് മുസ്ലിം ലീഗ് സെകട്ടറി ഇവി റഹീം ഫൈസി, ട്രഷറർ സികെ മുഹമ്മദ് റഫീഖ്, കെവി ഉമർ, മുസ്തഫ പിപി എന്നിവർ പങ്കെടുത്തു.