വട്ടപ്പൊന്ത എ ആർ നഗർ എംഇഎസ് സെൻട്രൽ സ്കൂളിൽ 'വിഷൻ 2023' ആഘോഷിച്ചു

വട്ടപ്പൊന്ത എ ആർ നഗർ എംഇഎസ് സെൻട്രൽ സ്കൂളിൽ 'വിഷൻ 2023' പരിപാടി ഫാറൂഖ് കോളേജ് സോഷ്യോളജി വിഭാഗം മുൻ മേധാവിയും പ്രമുഖ എഴുത്തുകാരനും കൗൺസിലറും പ്രഭാഷകനുമായ ഡോ.ഹാഫിസ് മുഹമ്മദ് എൻ.പി. ഉദ്ഘാടനം ചെയ്തു.എംഇഎസ് സ്കൂൾ ചെയർമാൻ അൻവർ സാദത്ത് കള്ളിയത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ എംഇഎസ് മലപ്പുറം ജില്ല പ്രസിഡൻറ് കെ മുഹമ്മദ് ഷാഫി,എംഇഎസ് സ്കൂൾ സെക്രട്ടറി പി എ സലാം ലില്ലിസ്, എംഇഎസ് മലപ്പുറം ജില്ലാ ട്രഷറർ എൻ മുഹമ്മദ് കുട്ടി, എംഇഎസ് തിരൂരങ്ങാടി താലൂക്ക് കമ്മിറ്റി പ്രസിഡൻറ് ഡോ. ഇ കെ അലവിക്കുട്ടി, എംഇഎസ് തിരൂരങ്ങാടി താലൂക്ക് കമ്മിറ്റി സെക്രട്ടറി അഹമ്മദ് കുട്ടി മേടപ്പിൽ,സ്കൂൾ ജോയിൻ സെക്രട്ടറി നജ്മുദ്ദീൻ കല്ലിങ്ങൽ, സ്കൂൾ കോഡിനേറ്റർ വർക്കി കെ. വി, ഡോ. സാജിത,പി ടി എം എ എക്സിക്യൂട്ടീവ് അംഗങ്ങളായ ഉമ്മർ ഫാറൂഖ് ടി കെ, സാജിത കെ, സുലൈഖ, പ്രഭല എന്നിവർ സംസാരിച്ചു.

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെയും , എംഇഎസ് സംസ്ഥാനതല ശാസ്ത്രമേളയിൽ വിജയം കൈവരിച്ച കുട്ടികളെയും ചടങ്ങിൽ ആദരിച്ചു. പ്രിൻസിപ്പാൾ മുഹമ്മദ് ശരീഫ് സ്വാഗതവും രാജേഷ് എ എം നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധയിനം കലാപരിപാടികൾ അരങ്ങേറി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}