ഫണ്ട് ശേഖരണം1.16 കോടിയുമായി വേങ്ങര ഒന്നാം സ്ഥാനത്ത്

വേങ്ങര: മുസ്ലിം ലീഗ് ഡൽഹിയിൽ നിർമ്മിക്കുന്ന ദേശീയ ആസ്ഥാന ഫണ്ട് ശേഖരണം പൂർത്തിയായപ്പോൾ വൻ മുന്നേറ്റവുമായി വേങ്ങര മണ്ഡലം ഒന്നാം സ്ഥാനത്ത്.1.16 കോടി രൂപയാണ് കേവലം 6 പഞ്ചായത്തുകളിൽ നിന്നായി വേങ്ങര മണ്ഡലം ശേഖരിച്ചത്. 50.53 ലക്ഷമായിരുന്നു ക്വാട്ട നിശ്ചയിച്ചിരുന്നത്. 230 ശതമാനം അധികം പിരിച്ചാണ് വേങ്ങര ലക്ഷ്യം നേടിയത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തുക പിരിച്ച എ.ആർ നഗർ പഞ്ചായത്തും ആദ്യമായി ക്വാട്ട പൂർത്തീകരിച്ച ഊരകം പഞ്ചായത്തും വേങ്ങര മണ്ഡലത്തിലാണ്. ഏറ്റവും കൂടുതൽ തുക ശേഖരിച്ചതിന് അർഹനായ ഹുസൈൻ ഊരകം മണ്ഡലത്തിലെ ഊരകം പഞ്ചായത്തിലാണ്.  മണ്ഡലത്തിലെ 120 വാർഡുകളും ആദ്യഘട്ടത്തിൽ തന്നെ ക്വാട്ട പൂർത്തീകരിച്ചിരുന്നു.എ.ആർ നഗർ 31.75  ലക്ഷം (340 ശതമാനം),ഊരകം 23.69 ലക്ഷം (360 ശതമാനം),വേങ്ങര 18.07 ലക്ഷം (155 ശതമാനം),ഒതുക്കുങ്ങൽ 17.58 ലക്ഷം (197 ശതമാനം),കണ്ണമംഗലം 13.27 ലക്ഷം (175 ശതമാനം),പറപ്പൂർ 12.13 ലക്ഷം (189 ശതമാനം), എന്നിങ്ങനെയാണ് വിവിധ പഞ്ചായത്ത് കമ്മറ്റികൾ ശേഖരിച്ചത്.  

കൂടുതൽ തുക ശേഖരിക്കാൻ ഫിനിഷിംഗ് ഡ്രൈവ് ഉൾപ്പെടെ പ്രത്യേക കാമ്പയിനും മണ്ഡലത്തിൽ നടത്തിയിരുന്നു. ഫണ്ട് ശേഖരണത്തിന് സഹായിച്ച മുഴുവൻ പഞ്ചായത്ത്, വാർഡ് കമ്മറ്റികളെയും ഭാരവാഹികളുടെ യോഗം അഭിനന്ദിച്ചു.യോഗത്തിൽ പ്രസിഡൻറ് പി.കെ അസ് ലു അധ്യക്ഷത വഹിച്ചു.സെക്രട്ടറി പി കെ അലി അക്ബർ, ഭാരവാഹികളായ ടി.മൊയ്തീൻ കുട്ടി, ഇ.കെ സുബൈർ മാസ്റ്റർ, എം.കമ്മുണ്ണി ഹാജി, കെ.പി കുഞ്ഞാലൻകുട്ടി, പി.പി ആലിപ്പ, ആവയിൽ സുലൈമാൻ, മുസ്തഫ മങ്കട, ചാക്കീരി ഹർഷൽ, ഒ.സി ഹനീഫ എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}