വേങ്ങര: അമ്പലമാട് വായന ശാലയുടെ ആഭിമുഖ്യത്തിൽ ബഷീർ ദിനത്തിന്റെ ഭാഗമായി അനുസ്മരണവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. വായനശാല പ്രസിഡന്റ് എ.വി അബൂബക്കർ സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. ഇ.കെ റഷീദ് അനുസ്മരണ പ്രഭാഷണം നടത്തി. സി .പി സൈതലവി, പി .നജീബ് എന്നിവർ സംബന്ധിച്ചു.