വേങ്ങര: നൊട്ടപ്പുറം ജിഎൽപി സ്കൂളിൽ കുട്ടികളിൽ ഭാഷാനൈപുണ്യം പരിപോഷിപ്പിക്കുന്നതിനും, ഭാഷയെ കൂടുതൽ ലളിതമായി സമീപിക്കുന്നതിനും വേണ്ടി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ "കഥോത്സവം" പരിപാടികൾക്ക് തുടക്കമായി.
പ്രീ പ്രൈമറി വിദ്ധ്യാർത്ഥികൾക്കായുള്ള "കഥോത്സവം" ജൂലൈ ഒന്ന് മുതൽ ഏഴു വരെയാണ് നടത്തപ്പെടുന്നത്.
രക്ഷിതാക്കളുടെയും, വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ നടന്ന പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് അംഗം പറങ്ങോടത്ത് അബ്ദുൽ അസീസ് നിർവ്വഹിച്ചു. പി.ടി.എ. പ്രസിഡന്റ് കാപ്പൻ ഹനീഫ അധ്യക്ഷനായി. ബി.ആർ.സി പ്രതിനിധി സി.എം.ഗോപിക, ഹെഡ് മാസ്റ്റർ മുഹമ്മദ് ഹനീഫ കള്ളിയത്ത് , സ്റ്റാഫ് സെക്രട്ടറി കെ.ടി.അമാനുള്ള, പാക്കട ആബിദ്, കെ.കെ.ബ്യൂന, സി. പ്രജീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
കഥയെന്തിന് സെഷൻ
എം.മുഹ്സിന ടീച്ചർ, വിജീഷ ടീച്ചർ ഫായിസ ടീച്ചർ, എം.സബിത ടീച്ചർ എന്നിവർ അവതരിപ്പിച്ചു. രക്ഷിതാക്കളുടെ പ്രതിനിധികളായി ഷഹീദ, റിൻഷിദ എന്നിവർ കഥകളവതരിപ്പിച്ചു.