മമ്പുറം ആണ്ടുനേര്‍ച്ച: മതപ്രഭാഷണ പരമ്പരക്ക് തുടക്കം

തിരൂരങ്ങാടി (മമ്പുറം): 185-ാമത് മമ്പുറം ആണ്ടുനേര്‍ച്ചയുടെ ഭാഗമായി നടക്കുന്ന  മതപ്രഭാഷണ പരമ്പരക്ക് തുടക്കമായി. ഇന്നലെ രാത്രി പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. ദാറുല്‍ഹുദാ യു.ജി വിദ്യാര്‍ഥി സംഘടന അല്‍ഹുദാ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പുറത്തിറക്കിയ 'അല്‍ മിറായ' അറബിക് സപ്ലിമെന്റ് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ കാമ്പ്രത്ത് ബാവ ഹാജിക്ക് നല്‍കി പ്രകാശനം ചെയ്തു.

ഇന്ന് രാത്രി ഏഴരക്ക് നടക്കുന്ന മതപ്രഭാഷണ ചടങ്ങ് പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും സിറാജുദ്ദീന്‍ ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണവും നിര്‍വഹിക്കും. നാളെ രാത്രി പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുനീര്‍ ഹുദവി വിളയില്‍ പ്രഭാഷണം നടത്തും. പ്രഭാഷണ പരമ്പരയുടെ അവസാന ദിവസമായ 24 ന് തിങ്കളാഴ്ച സമസ്ത കേന്ദ്ര മുശാവറാംഗം എം.പി മുസ്ഥഫല്‍ ഫൈസി ഉദ്ഘാടനവും മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണവും നിര്‍വഹിക്കും.

മമ്പുറം തങ്ങളുടെ മതസൗഹാര്‍ദ്ദ സന്ദേശങ്ങള്‍ ദേശവ്യാപകമാക്കുക എന്ന ലക്ഷ്യത്തോടെ നാളെ രാവിലെ പത്ത് മണിക്ക് 'മമ്പുറം തങ്ങളുടെ ലോകം' എന്ന ശീര്‍ഷകത്തില്‍ ഗവേഷക സെമിനാര്‍ നടക്കും. ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ഉദ്ഘാടനം ചെയ്യും. 'മമ്പുറം തങ്ങളും മലബാറിലെ സാമൂഹ്യ പരിസരവും' എന്ന വിഷയത്തില്‍ മദ്രാസ് ഐ.ഐ.ടി പ്രൊഫസര്‍ ഡോ. ആര്‍ സന്തോഷ് മുഖ്യപ്രഭാഷണം നടത്തും. കാലിക്കറ്റ് യൂനിവേഴ്സിറ്റി ചരിത്രവിഭാഗം പ്രൊഫസര്‍ ഡോ. ശിവദാസന്‍, ഇസ്തംബൂള്‍ യൂനിവേഴ്സിറ്റി ഗവേഷകന്‍ ഡോ. മുസ്ഥഫ ഹുദവി ഊജമ്പാടി, ഡോ. മോയിന്‍ ഹുദവി മലയമ്മ  തുടങ്ങിയവര്‍ വിഷയാവതരണം നടത്തും. സയ്യിദ് ഫദ്ല്‍ പൂക്കോയ തങ്ങളെ കുറിച്ചുള്ള പുസ്തക പ്രകാശനവും നടക്കും. സെമിനാറിനെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ദാറുല്‍ഹുദാ വെബ്സൈറ്റ് (www.dhiu.in) സന്ദര്‍ശിക്കുക.

25 ന് ചൊവ്വാഴ്ച രാത്രി മമ്പുറം തങ്ങള്‍ അനുസ്മരണ പ്രാര്‍ത്ഥനാ സദസ്സ്  സമസ്ത ജന.സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലവി മൗലദ്ദവീല ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജില്‍നിന്നു ഖുര്‍ആന്‍ മനഃപാഠമാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള സനനദ് ദാനവും അദ്ദേഹം നിര്‍വഹിക്കും. ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷത വഹിക്കും.  പ്രാര്‍ഥനാ സദസ്സിന് കോഴിക്കോട് വലിയ ഖാദി പാണക്കാട് സയ്യിദ് നാസ്വിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍  നേതൃത്വം നല്‍കും.

സമാപന ദിവസമായ 26 ന് ബുധനാഴ്ച  രാവിലെ എട്ട്  മണി മുതല്‍ അന്നദാനം നടക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുര്‍റഹ്‌മാന്‍ ജിഫ്രി തങ്ങള്‍ കോഴിക്കോട് അധ്യക്ഷനാവും. സയ്യിദ് അഹ്‌മദ് ജിഫ്രി തങ്ങള്‍ മമ്പുറം, പി.കെ കുഞ്ഞാലിക്കുട്ടി  എം.എല്‍.എ, സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, എ.പി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

  *മമ്പുറം തങ്ങള്‍: ചരിത്ര സെമിനാര്‍ നാളെ*

തിരൂരങ്ങാടി (മമ്പുറം) : മമ്പുറം തങ്ങളുടെ മതസൗഹാര്‍ദ്ദ സന്ദേശങ്ങള്‍ ദേശവ്യാപകമാക്കുക എന്ന ലക്ഷ്യത്തോടെ നാളെ രാവിലെ പത്ത് മണിക്ക് 'മമ്പുറം തങ്ങളുടെ ലോകം' എന്ന ശീര്‍ഷകത്തില്‍ മമ്പുറം തങ്ങളുടെ വീട്ടുമുറ്റത്ത് വെച്ച് ഗവേഷക സെമിനാര്‍ നടക്കും. ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ഉദ്ഘാടനം ചെയ്യും. 'മമ്പുറം തങ്ങളും മലബാറിലെ സാമൂഹ്യ പരിസരവും' എന്ന വിഷയത്തില്‍ മദ്രാസ് ഐ.ഐ.ടി പ്രൊഫസര്‍ ഡോ. ആര്‍ സന്തോഷ് മുഖ്യപ്രഭാഷണം നടത്തും. കാലിക്കറ്റ് യൂനിവേഴ്സിറ്റി ചരിത്രവിഭാഗം പ്രൊഫസര്‍ ഡോ. ശിവദാസന്‍, ഇസ്തംബൂള്‍ യൂനിവേഴ്സിറ്റി ഗവേഷകന്‍ ഡോ. മുസ്ഥഫ ഹുദവി ഊജമ്പാടി, ഡോ. മോയിന്‍ ഹുദവി മലയമ്മ  തുടങ്ങിയവര്‍ വിഷയാവതരണം നടത്തും. സയ്യിദ് ഫദ്ല്‍ പൂക്കോയ തങ്ങളെ കുറിച്ച് തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രകാശനവും നടക്കും. സെമിനാറിനെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ദാറുല്‍ഹുദാ വെബ്സൈറ്റ് (www.dhiu.in) സന്ദര്‍ശിക്കുക.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}