കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ ഡി.ഡി.ഇ ഓഫീസ് ധർണ്ണ നടത്തി

മലപ്പുറം: ഉർദു ഭാഷ  അവഗണനക്കെതിരെ കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലപ്പുറം ഡിഡിഇ ഓഫീസിനു മുന്നിൽ നടത്തിയ ധർണയിൽ പ്രതിഷേധമിരമ്പി. പി.ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു.

സ്കൂളുകളിൽ ഉർദു ഭാഷ പഠിക്കാനുള്ള കുട്ടികൾക്കുള്ള അവസര നിഷേധം അവരോടുള്ള അവകാശ ലംഘനമാണെന്നും ഇക്കാര്യത്തിൽ സർക്കാർ മൗനം വെടിയണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഉറുദു ഭാഷാ പഠനം നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ വർഷങ്ങളായി സർക്കാരിന്റെ മുന്നിൽ അവതരിപ്പിച്ചിട്ടും ന്യായമായി ആവശ്യങ്ങൾ ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല.  ഇതിന്റെ ആദ്യഘട്ടമായി സംസ്ഥാന വ്യാപകമായി ജില്ലാ വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിനു മുന്നിൽ കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടന്നത്. 

പരിഷ്കരിക്കാന്‍ വേണ്ടി നിര്‍ത്തി വെച്ച ഹൈസ്കൂള്‍ അധ്യാപക പരിശീലന കോഴ്സായ ഡിപ്പോമ ഇന്‍ ലാംഗേജ് എഡുക്കേഷന്‍ പുനഃസ്ഥാപിക്കുക.
തലശ്ശേരി,കോഴിക്കോട് ട്രൈനിംഗ് കോളേജുകളില്‍ ഉര്‍ദു ബി.എഡ് അനുവദിക്കുക. ജില്ലയിലെ ഹയര്‍ സെക്കന്‍ററികളില്‍ ഉര്‍ദു ഭാഷ പഠിക്കാനുള്ള സൗകര്യം ഒരുക്കുക.
ഗവ.ഹൈസ്കൂളു കളില്‍ ഒഴിഞ്ഞു കിടക്കുന്ന എച്ച്.എസ്.എ ഉര്‍ദു തസ്തികകളില്‍ നിയമനം നടത്തുക. ഭിന്നശേഷി സംവരണം വ്യക്തത വരുത്തി മുഴുവന്‍ അധ്യാപകര്‍ക്കും നിയമന അംഗീകാരം നല്‍കുക.
സര്‍വ്വീസിലുള്ള അധ്യാപകരെ കെ-ടെറ്റില്‍ നിന്ന് ഒഴിവാക്കുക.
സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പുന:സ്ഥാപിക്കുക.
ക്ഷാമ ബത്ത  ശമ്പള പരിഷ്ക്കരണം, ലീവ് സറണ്ടര്‍ കുടിശ്ശിക ഉടന്‍ നല്‍കുക.
മെഡിസെപ്പ് ഓപ്ഷണലാക്കുക.
പാർട്ട് ടൈം അധ്യാപകരുടെ പി.എഫ് പ്രശ്നം പരിഹരിക്കുക. തുടങ്ങിയ ആവശ്യങ്ങളാണ് ധർണ്ണയിൽ ഉന്നയിച്ചത്. കെ.യു.ടി.എ ജില്ലാ പ്രസിഡണ്ട് പി.ഇ.അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ടി. അഷ്റഫ് മുഖ്യാതിഥിയായിരുന്നു.   

കെ.യു.ടി.എ.സംസ്ഥാന പ്രസിഡണ്ട് ഡോ.ഷംസുദ്ദീൻ തിരൂർക്കാട്,ഡോ. ഫൈസൽ മാവുള്ള ടത്തിൽ സംസ്ഥാന നേതാക്കളായ എൻ. മുഹമ്മദ് ബഷീർ,
ടി.അബ്ദുൽ റഷീദ്,  എം.പി.അബ്ദുൽ സത്താർ,ടി.എച്ച്.കരീം, ജില്ലാ ഭാരവാഹികളായ സാജിദ് മൊക്കൻ,എം.പി.ഷൗക്കത്തലി,അബ്ദു നൂർ.എം.കെ,പി.പി.മുജീബ് റഹ്മാൻ, വി.അബ്ദുൽ മജീദ്, മുഹമ്മദ് റഫീഖ്.സി.പി, സൈഫുന്നീസ, സുലൈമാൻ.കെ.വി എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}