വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭാ ഹോമിൽ വൈക്കം മുഹമ്മദ് ബഷീർ ദിനത്തോടനുബന്ധിച്ച് വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു. പ്രതീകാത്മക ബഷീറിന്റെ വേശമണിഞ്ഞ് അദ്ദേഹവുമായിചർച്ചയും പഞ്ചായത്തിലെ വയോജനങ്ങൾക്ക് വേണ്ടി ക്വിസ് മത്സരവും സംഘടിപ്പിച്ചു.
ദിനാചരണ പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നിർവഹിച്ചു. വടേരി ചാത്തുകുട്ടി പ്രതീകാത്മക വൈക്കം മുഹമ്മദ് ബഷീറായി. ക്വിസ് മത്സരത്തിൽ എം പി അഹമ്മദ് കുട്ടി വിജയിച്ചു. വിജയിക്ക് കുരുക്കൾ സ്മാരക പഞ്ചായത്ത് ലൈബ്രറി നൽകുന്ന സമ്മാനം പ്രസിഡൻ്റ് ഹസീന ഫസൽ കൈമാറി.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം ആശംസഅറിയിച്ച സംസാരിച്ചു. സായംപ്രഭാ ഹോം കെയർ ഗീവർ ഇബ്രാഹീം, എ കെ അബൂ ഹാജി, കൊളക്കാട്ടിൽ നാസറുട്ടി എന്നിവർ നേതൃത്വം നൽകി.