വേങ്ങര: എല്ലാവർക്കും ആരോഗ്യം എന്ന ലക്ഷ്യത്തോടെ കുറ്റൂർ നോർത്ത് കെ.എം എച്ച് എസ് എസ് ഗ്രൗണ്ടിൽ നടക്കുന്ന പ്രഭാത ഹെൽത്ത് ക്ലബ്ബിൽ പരിശീലകനായ മൊയ്തീൻ. സി യെ കുറ്റൂർ നോർത്ത് ഹെൽത്ത് ക്ലബ്ബ് ഉപഹാരം നൽകി ആദരിച്ചു.
പ്രായ ഭേതമന്യേ എല്ലാവർക്കും വഴങ്ങുന്ന 21 തരം വ്യായാമ മുറകൾ പരിശീലിപ്പിക്കുന്ന ഹെൽത്ത് ക്ലബ്ബുകൾ ഇന്ന് കണ്ണമംഗലം, കുന്നുംപുറം, കുറ്റൂർ നോർത്ത് പ്രദേശങ്ങളിലും ജില്ലയിലെ മറ്റ് പന്ത്രണ്ടോളം കേന്ദ്രങ്ങളിലും സജീവമാണ്. ഇത്തരം ഹെൽത്ത് ക്ലബ്ബുകളിൽ അനേകം പേർ അംഗങ്ങൾ പങ്കെടുക്കുന്നുണ്ട്. രാവിലെ 6 മണിക്ക് തുടങ്ങി അരണിക്കൂർ മാത്രം കൊണ്ട് അവസാനിക്കുന്ന ആരോഗ്യ - സൗഹൃദ കൂട്ടായ്മയാണ് ഇത്തരം ഹെൽത്ത് ക്ലബ്ബുകൾ. തികച്ചും സൗജന്യമായി പ്രവർത്തിക്കുകയും എല്ലാ ദിവസവും അതിരാവിലെ സജീവമാവുകയും ചെയ്യും ഇതിൽ പ്രായ ഭേതമന്യേ എല്ലാവരും അംഗങ്ങളാണ്.
യോഗയും മറ്റു വ്യായാമ മുറകളും സമന്വയിപ്പിച്ച് രൂപീകരിച്ച ഒരു പ്രത്യേക സിലബസ് അനുസരിച്ചാണ് ക്ലബ്ബുകളിൽ പ്രാക്ടീസ് നടക്കുന്നത്. ഇന്ത്യൻ സേനയിൽ സേവനം ചെയ്തിരുന്ന റിട്ടയേർഡ് ക്യാപ്റ്റൻ സലാഹുദ്ദീൻ പുളിക്കൽ ആണ് ഈ ആരോഗ്യ പരിശീന പരിപാടിയുടെ ഉപജ്ഞാതാവ്.