വേങ്ങര: ഇരിങ്ങല്ലൂർ തട്ടാംപടിയിൽ ഇന്നലെ വൈകുന്നേരമുണ്ടായ കാറ്റിലും മഴയിലും ആല്‍പറമ്പിൽ മുജീബിന്റെ വീടിന് മുകളിലേക്ക് വലിയ തെങ്ങ് വീണ് വീടിന്റെ ടെറസിന് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു
വിവരം അറിയിച്ചതിനെ തുടർന്ന് വേങ്ങര ഇ ആർ എഫ് പ്രവർത്തകരെത്തി വീടിന്റെ മുകളിലേക്ക് വീണ തെങ്ങ് മണിക്കൂറുകളുടെ ശ്രമഫലമായി മഴ മൂലം എച്ചില്‍ പിടിച്ച ഇരു വശവും നന്നായി ചരിവ് ഉള്ള ടെറസില്‍ കയറി അതീവ ജാഗ്രതയോടെ മറ്റു കേടുപാടുകള്‍ ഒന്നും കൂടാതെ മുറിച്ച് മാറ്റി.
ഇ ആർ എഫ് പ്രവര്‍ത്തകരായ മുഹമ്മദലി, മുനീർ, സമദ്, അബ്ദുറഹ്മാൻ മാനു, അഫ്സൽ, ഷിബിലി, മുഹ്സിൻ, മുസ്തഫ,സലാം, റാഫി, ലത്തീഫ് എന്നിവർ പങ്കെടുത്തു.