പറപ്പൂർ കാട്ട്യേക്കാവിൽ കർക്കിടക മാസ മഹാഗുരുതിയും മുപ്പെട്ട് വെള്ളിയാഴ്ച്ചയും ആഘോഷിച്ചു

വേങ്ങര: പറപ്പൂർ കാട്ട്യേക്കാവ് ഭഗവതി കിരാത മൂർത്തി ക്ഷേത്രത്തിലെ കർക്കിടക മാസ മഹാഗുരുതി മുപ്പെട്ട് വെള്ളിയാഴ്ചയും ആഘോഷിച്ചു. വൈകുന്നേരം പ്രസന്നപൂജക്കും ദീപാരാധനക്കും ശേഷം ആചാര വിധികളോടെ ക്ഷേത്രത്തിൽ നടന്നു.

ക്ഷേത്രം മേൽശാന്തി വിഷ്ണു പ്രസാദ് നമ്പൂതിരിയുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഭഗവതിയുടെ തിരു ഉടവാൾ പുറത്തേക്ക് എഴുന്നേളിച്ച് ക്ഷേത്രത്തെ പ്രദക്ഷിണം ചെയ്ത് വടക്കേ വാതിൽക്കലിലുള്ള ഗുരുതി തറയിൽ പ്രതിഷ്ഠിച്ചാണ് മഹാഗുരുതി അർച്ചന നടന്നത്.
ശേഷം ഉടവാൾ ക്ഷേത്ര ശ്രീകോവിലിൽ തിരിച്ച് എഴുന്നെള്ളിച്ച് ഗുരുതി പ്രസാദവും പായസവും നൽകി മുപ്പെട്ട് വെള്ളിയാഴ്ച ആഘോഷവും മഹാഗുരുതിയും സമാപിച്ചു. കർക്കിടക കഞ്ഞിയും ഭക്തജനങ്ങൾക്കായി ക്ഷേത്രകമ്മിറ്റി ഒരുക്കിയിരുന്നു.

ക്ഷേത്ര സമിതി പ്രസിഡന്റ്‌ രവിനാഥ് ഇന്ദ്രപ്രസ്ഥം, കോർഡിനേറ്റർ ജയേഷ് പിഎം, സെക്രട്ടറി രവികുമാർ, ട്രഷറർ സുകുമാരൻ, സുരേഷ് കുമാർ അമ്പാടി, വിജയകുമാർ, ബാബുരാജ് എം,മണികണ്ഠൻ, കൃഷ്ണൻ പട്ടയിൽ, രഞ്ജിത് കെ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}