മണ്ണട്ടംപാറ അണക്കെട്ടിൽ ഒഴുക്കിൽ പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തിരൂരങ്ങാടി: മുന്നിയൂർ മണ്ണട്ടംപാറ അണക്കെട്ടിൽ ഒഴുക്കിൽ പെട്ട യുവാവ് മരിച്ചു. വെളിമുക്ക് ആലുങ്ങൽ സ്വദേശി ചക്കുങ്ങൽ വീട്ടിൽ പരിയകത്ത് സലീമിന്റെ മകൻ അജ്മൽ അലി (21) യാണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം ആണ് സംഭവം. അണക്കെട്ടിൽ നീന്തുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. നാട്ടുകാർ രക്ഷപ്പെടുത്തി ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

വെന്റിലേറ്ററിൽ ആയിരുന്ന യുവാവ് ഇന്ന് മരണപ്പെട്ടു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
മാതാവ് : ജമീല. സഹോദരൻ: അൻഷിഫ്
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}