കണ്ണമംഗലം: എ.എം.എച്ച്.എം.യു.പി സ്കൂൾ എടക്കാപറമ്പിൽ "വിജയസ്പർശം" പദ്ധതിയുടെയും സ്കൂൾ പ്രദേശത്തെ അഞ്ച് സ്ഥലങ്ങളിലായി ആരംഭിക്കുന്ന പ്രാദേശിക പഠനപിന്തുണാ കേന്ദ്രങ്ങളുടെയും ഉദ്ഘാടനം കായിക,ന്യൂനപക്ഷക്ഷേമ വകുപ്പുമന്ത്രി വി.അബ്ദുറഹ്മാൻ നിർവഹിച്ചു. കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് യു.എം ഹംസ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് തയ്യിൽ ഹസീന, വേങ്ങര എ.ഇ.ഒ ടി.പ്രമോദ്, സി.അനൂപ്, എ.ഹമീദ്, വി.ബഷീർ, എൻ.കെ പോക്കർ, സൈതു നെടുമ്പള്ളി, എം.കെ സജീവൻ, ശോഭിത, നിഷ, റംലത്ത്.പി, ഇ.കെ ഖാദർ ബാബു, സലീം പുള്ളാട്ട് എന്നിവർ സംസാരിച്ചു. കെ.പ്രസാദ് റിപ്പോർട്ട് അവതരിപ്പിച്ചു.
ഹെഡ്മിസ്ട്രസ്സ് എൻ.സ്വപ്ന സ്വാഗതവും ഷുക്കൂർ അരീക്കാടൻ നന്ദിയും പറഞ്ഞു.