വേങ്ങര: മഹിളാ കോൺഗ്രസ് മലപ്പുറം ജില്ലാ ബ്ലോക്ക് ഭാരവാഹികളെ കെ പി സി സി പ്രഖ്യാപിച്ചു. മഹിളാ കോൺഗ്രസ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയായി സുലൈഖ അബ്ദുൽ മജീദിനെയും, വേങ്ങര ബ്ലോക്ക് പ്രസിഡന്റായി സുബൈദ കൂരിയാടിനെയും പറപ്പൂർ ബ്ലോക്ക് പ്രസിഡന്റായി സി.പി , മറിയുമ്മയോയും തിരഞ്ഞെടുത്തു.
മലപ്പുറം ഡി സി സി ഓഫീസിൽ നടന്ന കൺവെൻഷനിൽ ഡി സി സി പ്രസിഡൻ്റ് വി എസ് ജോയ്, മുൻ മന്ത്രി എ പി അനിൽകുമാർ എം എൽ എ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ജെബി മേത്തർ എം പി മറ്റു നേതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു.