പറപ്പൂർ: വേങ്ങര സബ് ജില്ലാ സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണമെന്റ് അണ്ടർ 14 വിഭാഗത്തിൽ പറപ്പൂർ ഐ.യു ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യൻമാരായി. ഊരകം നവോദയയിൽ നടന്ന മൽസരത്തിൽ എടരിക്കോട് പി.കെ എം.എം ഹയർ സെക്കണ്ടറി സ്കൂളിനെയാണ് മുഹമ്മദ് അജ്സലിൻ്റെ നേതൃത്വത്തിലുള്ള പറപ്പൂർ ടീം പരാജയപ്പെടുത്തിയത്.
23 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്.