വേങ്ങര: വേങ്ങരയിലെ വിവിധ സ്ഥലങ്ങളിലുണ്ടായ കാറ്റിലും മഴയിലും റോഡിന്ന് കുറുകെയും,കെ എസ് ഇ ബി ലൈനിന്ന് മുകളിലും വീണ മരങ്ങൾ മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര യൂണിറ്റ് പ്രവർത്തകർ വെട്ടി മാറ്റി.
വലിയോറ കാളികടവിലെ രണ്ട് മരങ്ങളും കൂരിയാട് ഒരു മരവുമാണ് വെട്ടി മാറ്റിയത്, യൂണിറ്റ് പ്രവർത്തകരായ അജ്മൽ പി കെ, ഉനൈസ് വലിയോറ, ഇല്യാസ് പുള്ളാട്ട്, അർഷദ് എ ടി, മുഹമ്മദ് ചേരൂർ, ജലീൽ കൂരിയാട്, ഉണ്ണി എന്നിവർ ചേർന്നാണ് വെട്ടിമാറ്റിയത്. കെ എസ് ഇ ബി ജീവനക്കാരായ നാസർ, അബൂബക്കർ എന്നിവർ ലൈൻ ഓഫ് ചെയ്തു ലൈൻ കട്ട് ചെയ്തു സഹായങ്ങൾ ചെയ്തു.