കുറ്റാളൂർ: ജി എൽ പി എസ് ഊരകം കിഴുമുറി സ്കൂളിൽ ബഷീർ ദിനത്തിൽ അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനവും, വിദ്യാരംഗം കലസാഹിത്യവേദി ഉദ്ഘാടനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സ്കൂൾ വാർഷിക കലണ്ടർ പ്രകാശനവും ഗംഭീരമായി നടന്നു. പരിപാടിയിൽ പി ടി എ പ്രസിഡന്റ് അധ്യക്ഷനും ഹെഡ് മാസ്റ്റർ അബ്ദുൽ മജീദ് സ്വാഗതവും വേങ്ങര ഉപ ജില്ലാ ഓഫീസർ പ്രമോദ് ഉദ്ഘാടനവും നിർവഹിച്ചു.
കലാകാരനും മുൻ അധ്യാപകനും ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടറുമായ തരുൺ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം നടത്തുകയും സോമൻ മാസ്റ്റർ, ശങ്കരൻ മാസ്റ്റർ, വാർഡ് മെമ്പർ സൈദലവി, പി ടി എ വൈസ് പ്രസിഡന്റ് മുനീർ എന്നിവർ ആശംസകൾ അർപ്പിക്കുകയും പ്രോഗ്രാം കൺവീനർ ശ്രീമതി. രതി ടീച്ചർ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.