വേങ്ങര: വേങ്ങര ഗവ: മോഡൽ വൊക്കേഷണൽ ഹയർ സക്കന്ററി സ്കൂളിലെ ഹയർ സെക്കന്ററി വിഭാഗം പ്ലസ് വൺ പ്രവേശനോത്സവവും പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു. വേങ്ങര വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് വേങ്ങര ഡിവിഷൻ മെമ്പർ സമീറ പുളിക്കൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡൻറ് എ കെ ഫൈസൽ അധ്യക്ഷത വഹിച്ചു.
വേങ്ങര പഞ്ചായത്ത് പത്താം വാർഡ് മെമ്പർ ഹസീന ബാനു ,സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു, വേങ്ങര വ്യാപാരി വ്യവസായി പ്രസിഡന്റ് ഹസീസ് ഹാജി, പി ടി എ വൈസ് പ്രസിഡണ്ട്ന്റ് മമ്മദ് എന്നിവർ ആശംസകളർപിച്ചു സംസാരിച്ചു.
ചടങ്ങിൽ പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികൾക്ക് മൊമന്റോയും ക്യാഷ് പ്രൈസും വിതരണം ചെയ്തു. സ്കൂൾ ഫുട്ബോൾ ടീമിന് വേണ്ടി ചിക്ക്ബക്ക് ബ്രോസ്റ്റ് വേങ്ങര സ്പോൺസർ ചെയ്ത ജേഴ്‌സി ചിക്ക്ബക്ക് മാനേജർ റബീഹ് പ്രകാശനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ രാജൻ പി ബി സ്കൂളിന്റെ അക്കാദമികവും ഭൗതികവുമായ കാര്യങ്ങൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും വിശദീകരിച്ച് കൊടുത്തു. കുട്ടികളുടെ കലാപാരിപാടികളിലൂടെ മുന്നോട്ട് പോയ ചടങ്ങിന് സ്കൂൾ സ്റ്റാഫ് സെക്രട്ടറി സെബീർ അലി നന്ദി പറഞ്ഞു