കണ്ണമംഗലം: കണ്ണമംഗലം ജി എൽ പി സ്കൂളിന് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ വകയിരുത്തി ചെയ്യുന്ന നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു എം ഹംസ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പുളിക്കൽ അബൂബക്കർ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പറങ്ങോട്ടത്ത് അബ്ദുൽ അസീസ്, പി.ടി.എ പ്രസിഡണ്ട് സി ലക്ഷ്മണൻ മാസ്റ്റർ,വി കെ സുമംഗല ടീച്ചർ,അരീക്കൻ കുഞ്ഞുട്ടി, നെടുമ്പള്ളി സൈദു, സി പി ഉണ്ണി, സി ടി സലാഹുദ്ദീൻ മാസ്റ്റർ, നെടുമ്പള്ളി മൊയ്തീൻകുട്ടി ഹാജി, എം ദേവദാസൻ, കാപ്പൻ ഹൈദർസ് ഹാജി, ടി ടി ഗോവിന്ദൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.