വേങ്ങര: പി എസ് കെ ക്ലബ് കണ്ണാട്ടിപ്പടി ടർഫിൽ വെച്ച് സംഘടിപ്പിച്ച ഒൻപതാമത് പ്രീമിയർ ലീഗ് ഫൈനലിൽ റോവേഴ്സ് എഫ്സിയെ തോൽപ്പിച്ച് പി എസ് കെ ഫാൽക്കൻ എഫ് സി ജേതാകളായി.
വിജയികൾക്കുള്ള ട്രോഫി പി എച്ച് ഫൈസൽ സമ്മാനിച്ചു. ക്ലബ്ബ് ഭാരവാഹികളായ മുഹമ്മദ് ഷാഫി, ഫാരിസ് എറിയാട്, ശബാബ്, നിയാസ് പാക്കട, റാഫി ചങ്ങമ്പള്ളി, കെ പി അനൂപ്, കെ പി ഹമീദ് എന്നിവർ മെഡലുകൾ വിതരണം.