വേങ്ങര: ഭാരതീയ മസ്ദൂർ സംഘത്തിന്റെ സ്ഥാപന ദിന വേങ്ങര മേഖല സമ്മേളനം പുകയൂർ വ്യാസവിദ്യാനികേതനിൽ വച്ചു നടന്നു. സമ്മേളനത്തിൽ മേഖല പ്രസിഡന്റ് വി.പി വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൽ.സതീഷ് ഉദ്ഘാടനം ചെയ്യുകയും മേഖല സെക്രട്ടറി സുബ്ര ഹ്മണ്യൻ അരീക്കാട്ട് വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും ഗീത കെ . നിർമ്മാണ തൊഴിലാളി ബോർഡിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുക എന്ന വിഷയത്തിൽ പ്രമേയം അവതരിപ്പിക്കുകയും ചെയ്തു.
സമാപന സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് - ദേവു ഉണ്ണി പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിച്ചു. പ്രമോദ് - എം.വി , മനോജ് - എം.കെ നാരായണൻ മാസ്റ്റർ, രവീന്ദ്രൻ തെരുവത്ത് തുടങ്ങിയവർ ആശംസാ പ്രസംഗംനടത്തുകയും വിനോദ് കുമാർ ചാലിയത്ത് നന്ദിയും പറഞ്ഞു.