വേങ്ങര: മണിപ്പൂരിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയാതെ പരാജയപ്പെട്ട മുഖ്യമന്ത്രി രാജി വെക്കണമെന്ന് ലോക് താന്ത്രിക് ജനതാദൾ വേങ്ങര മണ്ഡലം എൽ ജെ ഡി ജില്ലാ പ്രസിഡന്റ് സബാഹു പുൽപ്പറ്റ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.
അക്രമകാരികൾ പോലീസ് സ്റ്റേഷനുകളിൽ നിന്നും തോക്കുകളും ആയുധങ്ങളും കൊള്ള അടിച്ചും, ജനങ്ങളെ കൊല ചെയ്തും മാനഭംഗം നടത്തിയതു് ലോകത്താകമാനം പ്രതികരിച്ചപ്പോൾ മോദി സർക്കാർ ഇരുട്ടിൽ തപ്പുകയാണ്. വി മുഹമ്മദ് കുട്ടി പറപ്പൂർ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോയ വേങ്ങര, എൻ. പി. മോഹൻ രാജ്, ചെമ്പൻ ശിഹാബുദ്ദീൻ, ടിവി അഷ്റഫ്, മൊയ്തീൻ വലിയോറ പി മൊയ്തീൻകുട്ടി ശശി കടവത്ത് ചോലക്കൻ അബൂബക്കർ മടപ്പള്ളി അബ്ദുൽ മജീദ് എന്നിവർ പ്രസംഗിച്ചു.