"സന്നദ്ധം" ജീവൻ രക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

വേങ്ങര: വേങ്ങര ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് യൂണിറ്റും ദുരന്ത നിയന്ത്രണ സേനയും (ഡി എം എഫ്) സംയുക്തമായി "സന്നദ്ധം " എന്ന പേരിൽ  ജീവൻ രക്ഷാ പരിശീലന ക്ലാസും സാമൂഹിക പ്രശ്നങ്ങളിൽ വിദ്യാർത്ഥികളുടെ സന്നദ്ധതയെ കുറിച്ചും ക്യാമ്പ്  നടത്തി. 

സ്കൂളിലെ എൻ എസ് എസ് കോഡിനേറ്റർ കൂടിയായ ഷാജി മാഷിന്റെ അധ്യക്ഷതയിൽ വേങ്ങര എസ് എച്ച് ഒ മുഹമ്മദ് ഹനീഫ പരിപാടി ഉദ്ഘാടനം ചെയ്യുകയും ഡി എം എഫ് ട്രെയിനർ ലബീബ് തിരൂരങ്ങാടി  ക്ലാസ് എടുക്കുകയും ചെയ്തു.  

പരിപാടിയിൽ 90 ഓളം വിദ്യാർത്ഥികളും പിടിഎ ഭാരവാഹികളും പങ്കെടുത്തു. ഡി എം എഫ് വളണ്ടിയർമാരായ  കൃഷ്ണദാസ്, മുജീബ്, ഫാസിൽ, ഷംസുദ്ദീൻ, ഫൈസൽ, ഹമീദ് എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}