ഇമ്മിണി ബല്യ ഓർമ്മ പുതുക്കി ജി.എം.എൽ.പി.സ്കൂൾ നെല്ലിപ്പറമ്പ് വിദ്യാർത്ഥികൾ

ഊരകം: മലയാളകഥയുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനത്തിന്റെ ഭാഗമായി ജി.എം.എൽ.എൽ.പി.സ്കൂൾ നെല്ലിപ്പറമ്പ്
വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. 
       
ബഷീർ ദിന ക്വിസ് മത്സരം,  ബഷീർ ജീവചരിത്ര ചുമർപത്രിക, ബഷീർ കൃതികളുടെ പ്രദർശനം,    ബഷീർ കഥാപാത്രാവിഷ്കാരം, ബഷീർ ഓർമ്മ പുതുക്കൽ, ബഷീർ ഡോക്യുമെൻ്ററി പ്രദർശനം എന്നീ പരിപാടികളാണ് സംഘടിപ്പിച്ചത്.
       
ബഷീർ കൃതികളെ അടിസ്ഥാനമാക്കി വിവിധ ക്ലാസിലെ കുട്ടികൾ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി സ്റ്റേജിലെത്തിയത് കുട്ടികൾക്ക് ഏറെ ആവേശമുള്ളതായിരുന്നു. 
     
പാത്തുമ്മയും ബഷീറും അബ്ദുൽ ഖാദറും സൈനബയും മണ്ടൻ മുത്തപ്പയും എട്ടുകാലി മമ്മൂഞ്ഞും ആനവാരി രാമൻനായരും അരങ്ങിലെത്തി കുട്ടികളുമായി സംവദിച്ചു.
    ദിനാചരണത്തോടനുബന്ധിച്ച് വിദ്യാരംഗം ക്ലബിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ഊരകം വി .സി .സ്മാരക ഗ്രന്ഥശാല സന്ദർശിക്കുകയും വിവിധ ബഷീർകൃതിൾ പരിചയപ്പെടുകയും ബഷീർ കഥാപാത്രങ്ങളുടെ വിവരണങ്ങൾ മനസ്സിലാക്കുകയും ചെയ്തു.
     
പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം ഹെഡ്മാസ്റ്റർ അബ്ദുൽ റഷീദ് മാസ്റ്റർ നിർവ്വഹിച്ചു. ശ്രീജ ടീച്ചർ, അബ്ദുറഷീദ് മാസ്റ്റർ, സുമയ്യ ടീച്ചർ, സംഗീത ടീച്ചർ, ഖൈറുന്നീസ ടീച്ചർ ശമീല ടീച്ചർ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}