പറപ്പൂർ: പുഴച്ചാലിൽ അമലപ്പാടത്തേക്കുള്ള പുതുക്കി പണിത കനാലിന്റെ അശാസ്ത്രീയമായ
നിർമ്മാണമൂലം മഴക്കാലമായതോടെ കനാലിലൂടെ ഒഴുകേണ്ട വെള്ളം റോഡിൽ കെട്ടി നിന്ന് മദ്രസ, സ്കൂൾ വിദ്യാർത്ഥികളും
പ്രദേശത്തെ വീട്ടുകാരും
അനുഭവിച്ചു വരുന്ന
വലിയ രീതിയിലുള്ള
ബുദ്ധിമുട്ടിന് എസ് എഫ് സി ക്ലബ്ബിന്റെ സന്നദ്ധ പ്രവര്‍ത്തനത്തിലൂടെ പരിഹാരം കാണാൻ സാധിച്ചു.
തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാൽ അവഗണിക്കപ്പെടുന്നതിനാൽ
ഈ പ്രദേശത്തുകാർ എസ് എഫ് സി ക്ലബ്ബ് മെമ്പർമാരുടെ മുന്നിൽ ഈ വിഷയം അവതരിപ്പിച്ച് ഇതിനൊരു പരിഹാരം ഉണ്ടാക്കിതരണമെന്ന് ആവശ്യപ്പെടുകയയാരിന്നു.
നിര്‍ദ്ദരരായ പത്തിലതികം കുടുബങ്ങളാണ് ഈ ഭാഗത്ത് താമസിക്കുന്നത്. അര കിലോമീറ്ററിലധികം ഭാഗമാണ് മണ്ണിട്ട് ഗതാഗത യോഗ്യമാക്കിയത്.
ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി യാത്ര സൗകര്യം ഒരുക്കാൻ വേണ്ട സഹായങ്ങൾ ചെയ്ത സാമൂഹ്യ പ്രവർത്തകൻ സബാഹ് കുണ്ടുപുഴക്കലിന്
പ്രദേശവാസികൾ നന്ദി അറിയിച്ചു.