വേങ്ങര: തെരുവ് നായകൾ ആടിനെ കടിച്ചുകൊന്നു
വെട്ടു തോട് കെസി ജാബിറിന്റെ വീട്ടിൽ കൂടിന്റെ സമീപം കെട്ടിയിട്ട ഒന്നര വയസ്സ്പ്രായമുള്ള ആണാടിനെയാണ് ഏഴോളം വരുന്ന തെരുവ് നായ്ക്കൾ കൂട്ടമായ് എത്തി അക്രമിച്ചത്.
കടിയേറ്റ ആട് തൽക്ഷണംചത്തു. ബഹളം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴേക്കും തെരുവ് നായകൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് കുട്ടികൾക്ക് നേരേയും അതിക്രമത്തിന് ശ്രമം നടന്നതായും നാട്ടുകാർ വേങ്ങര ലൈവിനോട് പറഞ്ഞു.