വേങ്ങര: ജി എം വി എച്ച് എസ് സ്‌കൂൾ വേങ്ങര ടൗൺ എൻ എസ് എസ് വളണ്ടിയർമാർ ചാന്ദ്രദിനത്തോടനുബന്ധിച്ചു ക്വിസ്സ് മത്സരം, എക്സ്പോ എന്നിവ സംഘടിപ്പിച്ചു.
വിദ്യാർഥികൾ നിർമ്മിച്ച ടെലെസ്കോപ്പ്, റോക്കറ്റ്, ചന്ദ്രഗ്രഹണം, ചന്ദ്രോപരിതല നിരീക്ഷണ ക്യാമറ, സൗരയൂധം എന്നിവയുടെ സ്റ്റിൽ, ചലന മോഡലുകൾ ചാർട്ടുകൾ എന്നിവ പ്രദർശിപ്പിച്ചു. ഫിസിക്സ് അധ്യാപിക പ്രഭ വിദ്യാർത്ഥികൾക്ക് വേണ്ട മാർഗ്ഗനിർദേശങ്ങൾ നൽകി.
അധ്യാപകരായ മനോജ് എം ജോർജ്, ഷാനിബ വിപി, വളണ്ടിയർമാരായ ഹനീന, സാജിറ, ഇർഷാദ്, മെസ്സിൻ, ശ്രീലക്ഷ്മി, അഭിജിത്, ജിംഷാദ് തുടങ്ങിയവർ പങ്കെടുത്തു.