വേങ്ങര: മൗലികമായ കാവ്യ സരണിയിലൂടെ കാലദേശങ്ങൾക്കതീതമായി വിജ്ഞാന നിർമ്മിതി എന്ന ലക്ഷ്യത്തിലേക്കായി കുറ്റൂർ നോർത്ത് കെ.എം.ഹയർ സെക്കന്ററി സ്കൂൾ രാമായണം പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു.
ജനറൽ, സംസ്‌കൃതം എന്നീ വിഭാഗങ്ങളിലായാണ് മത്സരം നടത്തിയത്. ശിവോസ്മി, ദീപ്തി, അനുസ്മിയ, ദിയാ ദേവ്ന, ദേവ തീർത്ഥ, മിൻഹ കെ എന്നിവർ യൂ പി വിഭാഗത്തിലും, ജാൻവി, ആദിത്യൻ, അനയ് കൃഷ്ണ, ശിവാത്മിക പി, മിധുൻ കൃഷ്ണ, സായൂജ് എന്നിവർ ഹൈസ്കൂൾ വിഭാഗത്തിലും വിജയികളായി.
പ്രധാനാധ്യാപകൻ പി.സി. ഗിരീഷ് കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. സംഗീത പി, പ്രവിഷ രവീന്ദ്രൻ, അധ്യാപിക വിദ്യാർത്ഥികൾ എന്നിവർ നേതൃത്വം നൽകി.