മലബാറിൽ മുസ്ലിംകളുടെ ആത്മീയ ആചാര്യനും ഇതര മതസ്ഥരോട് സ്നേഹത്തോടെ പെരുമാറുകയും ചെയ്ത മമ്പുറം തങ്ങൾ മത സൗഹാർദ്ദത്തിന്റെ മാതൃകയായിരുന്നു എന്ന് പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങൾ പറഞ്ഞു. 185-ാമത് മമ്പുറം ആണ്ടുനേർച്ചയുടെ ഭാഗമായി നടന്ന മതപ്രഭാഷണ പരമ്പരയുടെ രണ്ടാം ദിവസം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളിലും അടിസ്ഥാന വിഭാഗങ്ങളുടെ അവകാശ സംരക്ഷകനുമായി വർത്തിച്ച മമ്പുറം തങ്ങളുടെ സന്ദേശം കൂടുതൽ വ്യാപിപ്പിക്കണം എന്നും അദ്ദേഹം പറഞ്ഞു.
കെ.സി മുഹമ്മദ് ബാഖവി കിഴിശ്ശേരി, അബ്ദുൽ ഖാദിർ ഫൈസി അരിപ്ര, കെ.എം സൈദലവി ഹാജി പുലിക്കോട്
യു. ശാഫി ഹാജി ചെമ്മാട്
പി. ഇസ്ഹാഖ് ബാഖവി ചെമ്മാട്
ഉമറുൽ ഫാറൂഖ് ഹുദവി പാലത്തിങ്ങൽ
സി. യൂസുഫ് ഫൈസി മേൽമുറി
ഹസ്സൻ കുട്ടി ബാഖവി കിഴിശ്ശേരി
ഹംസ ഹാജി മൂന്നിയൂർ
സി.കെ മുഹമ്മദ് ഹാജി എന്നിവർ പങ്കെടുത്തു.