വേങ്ങര: കുട്ടികളെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുന്നതിന് പ്രാപ്തമാകാൻ കുടുംബശ്രീ ബാലസഭ സജ്ജം പരിശീലനത്തിന് തുടക്കം കുറിച്ചു. അപകടങ്ങൾ, പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയവ അതിജീവിക്കുന്നത്തിന് ആത്മവിശ്വാസം നൽകുകയാണ് ലക്ഷ്യം.
2 ബാച്ചുകളിലായി 4 ദിവസത്തെ പരിശീലനത്തിന്റെ ആദ്യദിനം വേങ്ങര വ്യാപര ഭവൻ ഹാളിൽ സി ഡി എസ് ചെയർ പെഴ്സൻ പ്രസന്നയുടെ അധ്യക്ഷതയിൽ ആരംഭിച്ചു. സി ഡി എസ് മെമ്പർ ഷീലദാസ് സ്വാഗതം പറഞ്ഞു. റഹിം കുഴിപ്പുറം, സുനീറ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
ബ്ലോക്ക് കോഡിനേറ്റർ കയ്യും സി ഡി എസ് കൺവീനർ തങ്കം, രാധ, സി ഡി എസ് മെമ്പർ കദീജ, അകൗണ്ടന്റ് സാജിത, എക്സ് ഒഫീഷ്യോ അംഗം അംബിക എന്നിവർ പങ്കെടുത്തു.