ഊരകം: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ഊരകം യൂണിറ്റ് കൺവെൻഷൻ വി.സി. ബാലകൃഷ്ണപ്പണിക്കർ സ്മാരക വായനശാലയിൽ ചേർന്നു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ മണ്ണിൽ ഉദ്ഘാടനം ചെയ്തു. കെ എസ് എസ് പി യു യൂണിറ്റ് പ്രസിഡന്റ് കെ.വി.നാരായണൻ നായർ അധ്യക്ഷത വഹിച്ചു.
പി.പി. ചാത്തപ്പൻ സ്വാഗതം പറഞ്ഞു. പി.പി. വേലായുധൻ അനു ശോചന പ്രമേയം അവതരിപ്പിച്ചു. സംഘടനയിൽ പുതിയ അംഗങ്ങളെ ബ്ലോക്ക് പ്രസിഡണ്ട് ആദരിച്ചു.കെ എസ് എസ് പി യു മലപ്പുറം ബ്ലോക്ക് സെക്രട്ടറി കെ.എം.സതി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
എൻ.പി. കിരൺ കുട്ടി (ജില്ലാ കമ്മിറ്റി അംഗം), ഡി. രത്നമ്മ , കെ.ടി മറിയം, കെ.പി.സോമനാഥൻ , ഡോ. ശ്യാമളാ ദേവി, ആയിഷ . കെ.കെ., പവിത്രൻ പി.എൻ, ബിന്ദു. ടി, എന്നിവർ സംസാരിച്ചു. രണ്ടു ഗഡു പെൻഷൻ കുടിശ്ശികയും ക്ഷാമാശ്വാസ കുടിശ്ശികയും ഉടൻ അനുവദിക്കണമെന്ന പ്രമേയം പാസ്സാക്കി. എം.പി. വേലായുധൻ നന്ദി പറഞ്ഞു.