ചേറൂർ പി.പി.ടി.എം.വൈ.എച്ച്.എസ് സ്‌കൂളിൽ ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ വേങ്ങര ഉപജില്ലയിലെ യു.പി.വിഭാഗം വിദ്യാർത്ഥികൾക്കായ് സ്പെയ്സ് മെഗാ ക്വിസ് സംഘടിപ്പിച്ചു.
15 ലധികം സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ എ.യു.പി.എസ് എടക്കാപറമ്പ് ജേതാക്കളായി. പ്രഥമാധ്യാപകൻ അബ്ദുൽ മജീദ് പറങ്ങോടത്ത് മത്സര പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. സയൻസ് ക്ലബ് കൺവീനർ നബ്ഹാൻ കെ.പിയാണ് മത്സരത്തിന് നേതൃത്വം നൽകിയത്. കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.ഹംസ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും മൊമെൻ്റോകളും വിതരണം ചെയ്തു.
കെ.ഇ.സലീം (ഡെ.എച്ച്.എം) കുഞ്ഞഹമ്മദ് ഫാറൂഖ്, രാജേഷ് .കെ .പി, സന്തോഷ് അഞ്ചൽ, ബോസ്.ജെ.എബ്രഹാം ഫൈസൽ കോട്ടക്കൽ എന്നിവർ ആശംസകൾ നേർന്നു.