ഊരകം: ഊരകം നെല്ലിപ്പറമ്പ് ജി.എം.എൽ.പി.സ്കൂൾ 2022-23 വർഷത്തെ പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ പുനർനിർമ്മിച്ച ഓപ്പൺ സ്റ്റേജ് പി.ടി.എ പ്രസിഡന്റ് എം.പി.അബ്ദുൽ മജീദിന്റെ സാനിധ്യത്തിൽ ഊരകം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ.മൈമൂനത്ത് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഹെഡ്മാസ്റ്റർ അബ്ദുൽ റഷീദ് മാസ്റ്റർ സ്വാഗതവും കൺവീനർ സക്കരിയ്യ യു.കെ നന്ദിയും പറഞ്ഞു.
യു.ബാലൻ, ശമീല ടീച്ചർ, ഹുസ്ന ടീച്ചർ, ഖൈറുന്നീസ ടീച്ചർ, ശ്രീജ ടീച്ചർ, രജിത്ര ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു.