വേങ്ങര: നൊട്ടപ്പുറം ജിഎൽപി സ്കൂളിൽ വിദ്യാർഥികളുടെ ശേഷികൾ പരിപോഷിപ്പിക്കുന്നതിനും, ഭാഷകളെ കൂടുതൽ ലളിതമായി സമീപിക്കുന്നതിനും വേണ്ടിയുള്ള
വിജയഭേരി വിജയ സ്പർശം പരിപാടി തുടങ്ങി. ഒരു വർഷം നീളുന്ന വിവിധ ഘട്ടങ്ങളായുള്ള പദ്ധതി 2024 മാർച്ചിൽ വിജയോൽസവത്തോടെ സമാപിക്കും.
പദ്ധതി ഉദ്ഘാടനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് അംഗം പറങ്ങോടത്ത് അബ്ദുൽ അസീസ് നിർവ്വഹിച്ചു. പി.ടി.എ. പ്രസിഡന്റ് കാപ്പൻ ഹനീഫ അധ്യക്ഷനായി. ഹെഡ് മാസ്റ്റർ മുഹമ്മദ് ഹനീഫ കള്ളിയത്ത് , സ്റ്റാഫ് സെക്രട്ടറി കെ.ടി.അമാനുള്ള, പാക്കട ആബിദ്, കെ.കെ.ബ്യൂന, കൺവീനർ സി. പ്രജീഷ്, എ.നിർമല തുടങ്ങിയവർ പ്രസംഗിച്ചു.