പറപ്പൂർ: ഹോപ്പ് ഫൗണ്ടേഷന് കീഴിൽ ഇരിങ്ങല്ലൂരിൽ സ്ഥാപിക്കുന്ന ഡയാലിസിസ് സെന്ററിന് ചേക്കാലി മാട് വോളിബോൾ സൗഹാർദ്ദ കൂട്ടായ്മയുടെ സഹായഹസ്തം. 220 ചാക്ക് സിമന്റിനുള്ള ഫണ്ടാണ് സിമന്റ് ചാലഞ്ച് നടത്തി കൂട്ടായ്മ കൈമാറിയത്.
ചേക്കാലി മാട് നടന്ന ചടങ്ങിൽ വാർഡ് മെമ്പർ ഇ കെ സൈദുബിൻ അധ്യക്ഷത വഹിച്ചു. കൂട്ടായ്മയുടെ പ്രതിനിധി എ.കെ നിസ്സാമിൽ നിന്ന് ഹോപ്പ് ഫൗണ്ടേഷൻ സെക്രട്ടറി വി.എസ് മുഹമ്മദലി ഫണ്ട് ഏറ്റുവാങ്ങി.
സൗഹാർദ്ദ കൂട്ടായ്മയിലെ അംഗങ്ങളായ പി.കെ ഇഖ്ബാൽ, സി.റഷീദ്, എ.കെ നിസാം, പി.പി ഇർഷാദ്, ഹംസ പാലാത്ത്, എ.കെ ജാഫർ, വി.പി ശിഹാബ്, കെ.സി നാസർ, എ.കെ ഹുസൈൻ, സി.ടി അസീസ്, കെ.പി മിസ്ഹബ്, പി.കെ ഫവാസ്, സി.സലാഹുദ്ദീൻ എന്നിവരാണ് സിമൻറ് ചലഞ്ചിന് നേതൃത്വം നൽകിയത്.
ചടങ്ങിൽ പാലിയേറ്റീവ് ഭാരവാഹികളായ വി.എസ് മുഹമ്മദലി, ഇ.കെ സുബൈർ മാസ്റ്റർ, വി.എസ് ബഷീർ മാസ്റ്റർ, ഇ.കെ റസ്സൽ, ടി.പി മൊയ്തീൻ കുട്ടി എന്നിവരും സംബന്ധിച്ചു.