കണ്ണമംഗലം: ചാക്കീരി അഹമ്മദ് കുട്ടി സ്മാരക സ്‌കൂളിൽ നിറവ് - 2023 പ്രീ പ്രൈമറി ശിൽപശാലയും കഥോത്സവവും പരിപാടിക്ക് തുടക്കമായി. ശിൽപശാല മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ സമീറ പുളിക്കൽ ഉദ്ഘാടനം ചെയ്തു.
കൃഷ്ണൻ മാസ്റ്റർ ( സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ സമഗ്ര ശിക്ഷാ കേരള) മുഖ്യാധിതിയായിരുന്നു.പി.ടി.എ പ്രസിഡന്റ് പി.ടി മുജീബ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഹെഡ്മാസ്റ്റർ സത്യൻ മാസ്റ്റർ സ്വാഗതവും പി.ടി.എ വൈസ് പ്രസിഡന്റ് അബ്ദുൽ നാസർ,
സക്കീന ടീച്ചർ എന്നിവർ ആശംസകളും നേരുകയും ബീന ടീച്ചർ നന്ദിയും പറഞ്ഞു.