വേങ്ങര: പേങ്ങാട്ടുകുണ്ടിൽപറമ്പ് എം.ഐ.എസ്.എം.യു.പി സ്കൂളിന്റെ കവാടവും പരിസരവുമാണ് ഇത്തവണ വിഷയമാക്കിയത്. ഈ സ്കൂളിലെ ഈ വർഷത്തെ ലഹരിവിരുദ്ധ ദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നിർവ്വഹിച്ചത് ഇദ്ദേഹമായിരുന്നു. ഉദ്ഘാടനദിവസം കുട്ടികൾ ആവശ്യപ്പെട്ടതു പ്രകാരമാണ് വാട്ടർ കളറിൽ ഈ ചിത്രം വരച്ചത് എന്ന് എം.വി.എസ് പറഞ്ഞു.
നാൽപത്തിയഞ്ച് മണിക്കൂറോളം സമയത്തെ ക്ഷമയോടെയുള്ള അധ്വാനത്തിന്റെ ഫലമായാണ് ഈ മനോഹര ചിത്രം ഒരുങ്ങിയത്. ചിത്രകലയ്ക്ക് പുറമേ ക്ലേമോഡലിംഗിലും ശ്രദ്ധേയനായ ഇദ്ദേഹത്തിന്റെ പല സൃഷ്ടികളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കഴിഞ്ഞ വർഷം കേരളപിറവി ദിനത്തിൽ കളിമണ്ണിൽ ഇദ്ദേഹം ഒരുക്കിയ മുല്ലപ്പൂ ചൂടി നിൽക്കുന്ന അതീവ സുന്ദരിയായ മലയാളിമങ്കയുടെ ശില്പം ഏറെ ജനശ്രദ്ധ നേടിയിരുന്നു. മനോഹരമായ സങ്കല്പങ്ങൾക്ക് കളിമണ്ണിൽ രൂപം നൽകുന്നതിലൂടെ കലാസ്വാദകർക്ക് ഒരു നവ്യാനുഭവമാണ് എം.വി.എസ് കണ്ണമംഗലം നൽകുന്നത്.
മാമ്പഴം, ഭൂഗോളമേന്തിയ മാലാഖ, സങ്കല്പവധു , വിദ്യാർത്ഥിനി, മാസ്ക് ധരിച്ച മഹാബലി തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ ശ്രദ്ദേയമായ ശില്പങ്ങൾ .
പരിമിതമായ ജീവിത സാഹചര്യങ്ങളിലും ചിത്ര-ശില്പ കലാരംഗത്ത് തന്റേതായ ഒരു മുദ്ര പതിപ്പിക്കാൻ ഈ കലാകാരന് സാധിച്ചു.
ചിത്രകലാധ്യാപകൻ കൂടിയായ എം.വി.എസ് മേമാട്ടുപാറ സ്വദേശിയാണ്.