വേങ്ങര: വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഡോക്ടർമാർക്ക് പൂച്ചെണ്ടുകൾ കൈമാറിക്കൊണ്ട് എൻഎസ്എസ് വളണ്ടിയേഴ്സ്. ഡോക്ടേഴ്സ് ദിനത്തിൽ ഡോക്ടർമാരെ ആദരിക്കുകയും അവരോട് സംവദിക്കുകയും ചെയ്തു.
ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർ, മറ്റു ഡോക്ടർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ അബ്ദുൽ മജീദ്, അധ്യാപകരായ മനോജ് എം ജോർജ് ബെനഡിക്ട്, എൻഎസ്എസ് വളണ്ടിയർമാരായ ഇർഷാദ് അലി സി കെ, സാജിറ കെ ഹനീന മുഹമ്മദ് ബിഷാർ എംവി, അനന്യ ടി, ഹുസ്ന കെ, ഫാത്തിമ ഫിദ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.