അസ്‌ട്രോസ്പെസ് പ്ലാനറ്റോറിയം ഷോ ശ്രദ്ധേയമായി

തിരൂരങ്ങാടി: ചാന്ദ്രദിനതോടനുബന്ധിച്ചു  കൊടിഞ്ഞി 
എം എ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച അസ്‌ട്രോസ്പെസ് പ്ലാനറ്റോറിയം ഷോ ശ്രദ്ധേയമായി. ആസ്ട്രോ സ്പേസ് ഡയറക്ടർസ് ഷബീൽ മങ്കരത്തൊടിയുടെയും  നസീമുൽ ഹഖ് കരുവാട്ടിലിന്റെയും സാനിധ്യത്തിൽ സ്കൂൾ ജനറൽ സെക്രട്ടറി പത്തൂർ സാഹിബ് ഹാജി ഉദ്ഘാടനം നിർവഹിച്ചു. 
വിദ്യാർഥികൾക്കു ആകാശ കാഴ്ചകൾ അവരുടെ കണ്മുന്നിൽ കാണാനും മനസ്സിലാക്കാനും വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചതെന്നു സ്കൂൾ പ്രിൻസിപ്പൽ നജീബ് മാസ്റ്റർ പറഞ്ഞു.

19,20,21 തിയ്യതികളിലായി 3 ദിവസത്തെ ഷോയിലൂടെ ആയിരത്തിൽ അതികം വിദ്യാർത്ഥികൾ പങ്കെടുത്തു. ഇന്ത്യയിയിലും ദുബയിലും പ്ലാനറ്റോറിയം ഷോകൾ നടത്തിവരുന്ന അസ്‌ട്രോസ്പെസ് എന്ന കമ്പനിയുടെ നേതൃത്തത്തിലാണ് പ്ലാനിറ്റോറിയം ഷോ ഒരുക്കിയത്.
കുട്ടികളെ പുറത്തു കൊണ്ടുപോയി കാണിക്കുന്നതിനു പകരമാണ് സ്കൂളുകളിൽ എത്തി പ്രദർശനം നടത്തുന്നത്. 

മുപ്പത് മിനുറ്റ്‌ ആണ് പ്രദർശന സമയം. വിവിധ വിഷയങ്ങളിലായി എൽ കെ ജി മുതൽ പ്ലസ് ടു വരെ ഉള്ള കുട്ടികൾക്കാണ് പ്രദർശനം. നൂതന സാങ്കേതികവിദ്യയും അതിശയിപ്പിക്കുന്ന 3D വിഷ്വൽസും ഉൾകൊള്ളുന്ന ഈ പ്ലാനറ്റോറിയം ഷോ  വിദ്യാർത്ഥികളെ പ്രബഞ്ചത്തിന്റെ ഏറ്റവും വിധൂരതയിലേക് കൊണ്ടുപോകും എന്ന്  അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഫൈസൽ ടി പറഞ്ഞു .
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}