പറപ്പൂർ: നിത്യോപയോഗ സാധനങ്ങളുടെ വൻതോതിലുള്ള വില വർധനയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി പറപ്പൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് നജീബ് ഉദ്ഘാടനവും മുഖ്യപ്രഭാഷണം നജാത്തുള്ളയും നിർവ്വഹിച്ചു. മുനീർ എ.പി സ്വാഗതവും ടി ടി ഫൈസൽ നന്ദിയും പറഞ്ഞു.
പി.കെ ജലീൽ, കാപ്പൻ കുഞ്ഞി മുഹമ്മദ്, ഇസ്ഹാഖ് സി, പി വി കുഞ്ഞീതുട്ടി, ജാവീദ് ഇഖ്ബാൽ, തൂമ്പത്ത് ശൗഖത്ത്, ബഷീർ തൂമ്പത്ത് എന്നിവർ നേതൃത്വം നൽകി.