വേങ്ങര: മണിപ്പൂർ വംശഹത്യ ക്രിസ്ത്യൻ ഉൽന്മൂലനം അവസാനിപ്പിക്കുക.
മണിപ്പൂർ കുക്കി ജനതക്ക് ഐക്യദാർഢ്യം, വംശീയ കലാപത്തിൽ പ്രതിഷേധിച്ചുകൊണ്ട് വെൽഫെയർ പാർട്ടി വേങ്ങര പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധ ജ്വാല മണ്ഡലം ഓഫീസിൽ നിന്ന് തുടങ്ങി ബസ്റ്റാന്റിൽ സമാപിച്ചു.
പാർട്ടി സംസ്ഥാന കൗൺസിൽ അംഗം നാസർ വേങ്ങര ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് കെഎംഎ ഹമീദ് മാസ്റ്റർ, ജില്ലാ സമിതി അംഗം കുഞ്ഞാലി മാസ്റ്റർ, പഞ്ചായത്ത് വർക്കിങ് പ്രസിഡണ്ട് കുട്ടിമോൻ,
മണ്ഡലം ട്രഷറർ അഷ്‌റഫ് പാലേരി, മണ്ഡലം കമ്മിറ്റി അംഗം റഹീം ബാവ പറങ്ങോടത്ത്
എന്നിവർ സംസാരിച്ചു.
പ്രവാസി വെൽഫെയർ ഫോറം പ്രസിഡന്റ് സി മുഹമ്മദലി, പഞ്ചായത്ത് ജനറൽ സെക്രട്ടറി അലവി എം പി വേങ്ങര യൂണിറ്റ് പ്രസിഡണ്ട് പരീക്കുട്ടി വിമൻസ് ജസ്റ്റിസ് നേതാക്കളായ സകീന സത്താർ, ശബ്ന ടിപി, ഷഫീന, ഫാത്തിമ, സാജിത, നൂറ എന്നിവർ നേതൃത്വം നൽകി.