ഊരകം: ഊരകം കല്ലേങ്ങൽ പടി അംഗനവാടിയിൽ ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ടീച്ചർ ഉദ്‌ഘാടനം നിർവ്വഹിച്ചു.
നിസാർ കാരി, കട്ടി മുഹമ്മദ്, വർക്കർ മാലതി, ഹെൽപ്പർ പ്രമീള എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.