വേങ്ങര: എസ് കെ എസ് ബി വി ചേറൂർ റൈഞ്ചും എ. ആർ നഗർ റൈഞ്ചും സംയുക്തമായി സംഘടിപ്പിക്കുന്ന ലീഡേഴ്സ് മീറ്റ് 2k23 പോസ്റ്റർ പ്രകാശനം എസ് കെ എസ് എസ് എഫ് സംസ്ഥാന ഉപാധ്യക്ഷൻ പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
വരുന്ന ശനിയാഴ്ച്ച വൈകീട്ട് ആരംഭിക്കുന്ന ക്യാമ്പിൽ പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ, പാണക്കാട് സയ്യിദ് റാജിഹലി ശിഹാബ് തങ്ങൾ, ഡോക്ടർ സാലിം ഫൈസി കൊളത്തൂർ, ബഷീർ എടാട്ട് എന്നിവർ വിത്യസ്ത സെക്ഷനുകളിൽ പങ്കെടുക്കും.
പോസ്റ്റർ പ്രകാശനത്തിൽ എസ് കെ എസ് ബി വി റൈഞ്ച് കൺവീനർ ഇ. വി അബ്ദുറഹീം ഫൈസി പടപ്പറമ്പ്, എസ് കെ എസ് ബി വി റൈഞ്ച് ജനറൽ സെക്രട്ടറി ഫസീഹ് മണ്ടോട്ടിൽ, വൈസ് പ്രസിഡന്റ് ശംനാദ് അച്ചനമ്പലം, ജോയിന്റ് സെക്രട്ടറി ഇ. കെ ശാമിൽ കടിക്കുന്നി, പി. പി ആശിഖ് റഹ്മാൻ പടപ്പറമ്പ് എന്നിവർ പങ്കെടുത്തു.