ഐ ഇ ടി ക്യാമ്പസ് മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു

വേങ്ങര: കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ വേങ്ങരയിലുള്ള ഏക സ്ഥാപനമായ ഐ ഇ ടി ക്യാമ്പസും മജെസ്റ്റിക് ജ്വല്ലേയ്‌സ് താഴെപ്പാലവും സംയുക്തമായി ബലി പെരുന്നാളിനോടനുബന്ധിച്ച് സംഘടിപ്പിച്ച മെഹന്തി മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

പരിപാടിക്ക് സിറാജ്ജുദ്ധീൻ ( M D of IET campus ), സൈദലവി  സി എം ( principal of IET campus ) എന്നിവർ നേതൃത്വം നൽകി. അബ്ദുൽ ലത്തീഫ് പൂവിൽ (M D of majestic jewellers) ആശംസകൾ നേർന്നു.

68 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ റുമാന & ജഫ്ന ടീം ഒന്നാം സ്ഥാനവും, ഹസീന & നജുമുന്നീസ ടീം രണ്ടാം സ്ഥാനവും, സാനിയ ഫിദ & ദിൽഫ മുന്നാം സ്ഥാനവും കരസ്ഥമാക്കി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}